മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ല്‍ ലഭ്യമാണ്.

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10-നകം ഡയറക്ടര്‍, സി.ഡബ്ല്യു.സി ബില്‍ഡിങ്‌സ്, 2-ാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2724696