പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുറ്റിച്ചൽ ജി കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തനത്തിനായി നെടുമങ്ങാട്, തിരുവനന്തപുരം, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിൽ അനുയോജ്യമായ കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ/ഏജൻസികൾ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു.

10 ക്ലാസ് മുറികൾക്കും, 200 കുട്ടികൾക്കുള്ള ഹോസ്റ്റൽ, ടോയ്‌ലറ്റുകൾ എന്നിവയ്ക്കുമുള്ള സൗകര്യം ഉണ്ടായിരിക്കണം. പ്രൊപ്പോസലുകൾ   ഡിസംബർ 10 വൈകിട്ട് 4 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പടണം. ഫോൺ: 0471 2304594.