പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോരുത്തോട്, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലര്‍ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് ജോലിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ജനുവരി ഒന്നിന് 25 നും 45 നും മധ്യേ പ്രായമുള്ളവരാകണം. പ്രതിമാസം 18000 രൂപ ഓണറേറിയവും പരമാവധി 2000 രൂപ യാത്രപ്പടിയും ലഭിക്കും.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടേയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റേയും പകര്‍പ്പുകള്‍ , രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ , പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഡിസംബര്‍ എട്ടിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കണം.
കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.