ആളിയാർ ഡാമിൽ നിന്ന് ഇന്ന്(01-12-2021) 2000 ഘനയടി വെള്ളം തുറന്ന് വിട്ട സാഹചര്യത്തിൽ മൂലത്തറ റെഗുലേറ്റർ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടതിനാൽ ചിറ്റൂർ പുഴയിൽ വെള്ളത്തിന്റെ അളവ് കൂടാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധിക്യതർ അറിയിച്ചു.