ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും കഞ്ചിക്കോട് ന്യൂ ഇന്ഡസ്ട്രിയല് ഡെവലപ്മെന്റ് ഏരിയയില് പ്രവര്ത്തിക്കുന്നതുമായ സോഫ്ട് വെയര് ടെക്നോളജി പാര്ക്കില് കമ്പ്യൂട്ടര് സാങ്കേതിക രംഗത്ത് പ്രവര്ത്തിക്കുന്ന സംരംഭകര്ക്ക് മാസവാടക നിരക്കില് മുറികള് നല്കുന്നു. സോഫ്ട് വെയര് ടെക്നോളജി പാര്ക്കില് വെള്ളം, വൈദ്യുതി, ഇന്റര്നെറ്റ് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്.
സോഫ്ട് വെയര് അധിഷ്ടിതമായ സ്ഥാപനങ്ങള് പ്രവര്ത്തിപ്പിക്കുന്നതിന് മുറികള് ആവശ്യമുള്ള സംരംഭകര് ബയോഡാറ്റ, തിരിച്ചറിയല് രേഖ, പ്രൊജക്ട് റിപ്പോര്ട്ട്, വിദ്യാഭ്യാസ യോഗ്യതാ രേഖകള് സഹിതം പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില് അപേക്ഷ നല്കണമെന്ന് ജനറല് മാനേജര് അറിയിച്ചു. വിശദ വിവരങ്ങള് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില് ലഭിക്കും. ഫോണ്: 0491 2505385.