ആലപ്പുഴ: പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഡിസംബര്‍ നാലിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. അന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഈ മേഖലകളിലെ പൈപ്പ് ലൈനില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്നും ടാപ്പുകള്‍ തുറന്നിടരുതെന്നും വാട്ടര്‍ അതോറിറ്റി പി.എച്ച്.സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.