ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓംബുഡ്‌സ്മാനായി സി. അബ്ദുള്‍ റഷീദ് ചുമതലയേറ്റു തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് ഓംബുഡ്‌സ്മാന്റെ നിയമനം. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററുടെ ഓഫീസിനോടനുബന്ധിച്ചാണ് ഓംബുഡ്‌സ്മാന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഡി.എസ്.എം.എസ് ബില്‍ഡിങ്ങ്, പി.ഒ ബോക്‌സ് നമ്പര്‍ 9, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ, ഓഫീസില്‍ നേരിട്ടോ ombudsmanmlp@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, 9447529955, 0483 2734976 എന്ന നമ്പറുകളിലോ അറിയിക്കാവുന്നതാണെന്ന് ജോയിന്റ് ഡവലപ്പമെന്റ് കമ്മീഷണര്‍ അറിയിച്ചു.
