പെരിന്തല്‍മണ്ണ താലൂക്കിലെ തീയ്യാടിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ വകുപ്പിന്റെ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായോ ബന്ധപ്പെടണം.
