കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഡിസംബര്‍ നാലിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.15 ന് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പച്ചക്കറി വികസന പദ്ധതി നടീല്‍ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും. ഒമ്പത് മണിയ്ക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തും.

11.30 ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൈപ്പാട് ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (കെ.എ.ഡി.എസ്.)യുടെ മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തില്‍ മന്ത്രി പങ്കെടുക്കും. വൈകീട്ട് മൂന്നിന് മംഗല്‍പാടി പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പച്ചമ്പള ഗാര്‍ഡന്‍സിറ്റി ഓഡിറ്റോറിയത്തില്‍ മന്ത്രി നിര്‍വ്വഹിക്കും.