കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 372 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തുനിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 370 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 58 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -11, പരവൂർ- ഒമ്പത്, പുനലൂർ എട്ട്, കൊട്ടാരക്കര- ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ പൂതക്കുളം- 41, ചിതറ-19, അഞ്ചൽ- 15, നെടുമ്പന -14, ചവറ -12, ഇടമുളയ്ക്കൽ- 11, കല്ലുവാതുക്കൽ, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ എട്ട് വീതവും ചാത്തന്നൂർ- ഏഴ്, കടയ്ക്കൽ, കരവാളൂർ, വെളിയം പ്രദേശങ്ങളിൽ ആറ് വീതവും ശാസ്താംകോട്ട, മയ്യനാട്, തൊടിയൂർ, കുളത്തൂപ്പുഴ, കുളക്കട, കുണ്ടറ, കരീപ്ര, കിഴക്കേ കല്ലട, ഇളമാട് ഭാഗങ്ങളിൽ അഞ്ച് വീതവും ഇട്ടിവ, തേവലക്കര, പോരുവഴി, വിളക്കുടി, വെളിനല്ലൂർ എന്നിവിടങ്ങളിൽ നാല് വീതവും പൂയപ്പള്ളി, പന്മന, പത്തനാപുരം, നെടുവത്തൂർ, തലവൂർ, കുന്നത്തൂർ, ഏരൂർ, എഴുകോൺ, ഇളമ്പള്ളൂർ, ആദിച്ചനല്ലൂർ, അലയമൺ പ്രദേശങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.