സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് കേരള സർക്കാർ തയ്യാറാക്കിയ ‘എന്റെ ജില്ല’ മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തുന്നതിന് വിട്ടുപോയ ജില്ലയിലെ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല ജില്ലാതല ഓഫീസ് മേധാവികൾ ഡിസംബർ 10നകം കലക്ടറേറ്റിലെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ട് അവരവരുടെ കീഴിലുള്ള എല്ലാ ഓഫീസുകളും ഉൾപ്പെടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നോഡൽ ഓഫീസറായ പാലക്കാട് സബ് കലക്ടർ അറിയിച്ചു.