കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ആറ് മാസത്തെ സ്റ്റൈപ്പെന്റോടുകൂടി ഇന്റേണ്‍ഷിപ്പ് ചെയ്യാം.

പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ബയോഡേറ്റ dioksgd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ഡിസംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍: 04994 255145, 9496003201.