ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ പി.എസ്. ഗോപിനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സിറ്റിംഗില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ നിന്നുള്ള 55 അപേക്ഷകള്‍ പരിഗണിച്ചു.

ഇതില്‍ 25 അപേക്ഷകളിലായി ആകെ 7,08,493 രൂപ കടാശ്വാസം നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ അറിയിച്ചു. അപേക്ഷകളിലെ ന്യൂനതകളും എതിർകക്ഷി ഹാജരില്ലാത്തതും മൂലം 30 കേസുകള്‍ മാറ്റിവച്ചു.

കമ്മീഷൻ അംഗങ്ങളായ കെ.എ. ലത്തീഫ്, കൂട്ടായി ബഷീര്‍, സഹകരണ വകുപ്പ് ജീവനക്കാര്‍, ജില്ലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.