പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് രേഖ ഹാജരാക്കുന്ന മുറയ്ക്ക് ലൈസന്‍സ് അനുവദിക്കും. ഒന്‍പത് കടകള്‍ക്ക് പുതിയ നോട്ടിഫിക്കേഷന്‍ നല്‍കുന്നതിന് വേണ്ടി ലൈസന്‍സ് പൂര്‍ണമായി റദ്ദ് ചെയ്തു. ഒരു കടയെ സംബന്ധിച്ച് പരിശോധിക്കാന്‍ ഡയറക്ടര്‍ക്ക് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
