കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ ഗസറ്റിന്റെ പുതിയ ലക്കം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഏറ്റുവാങ്ങി. സാങ്കേതിക-നൈപുണ്യ- വികസന മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളേയും പുതിയ കാലത്തിന്റെ മാറ്റങ്ങളേയും പ്രതിപാദിക്കുന്നതാണ് ഈ ലക്കത്തെ കണ്ണൂര്‍ ഗസറ്റിന്റെ ഉള്ളടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
