കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ട ജൂണ്‍ 17 കേരള മെട്രോ ദിനമായി എല്ലാവര്‍ഷവും ആചരിക്കുവാന്‍ കെ.എം.ആര്‍.എല്‍ ബോര്‍ഡ് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് 2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോ രാഷ്ടത്തിന് സമര്‍പ്പിച്ചത്. മെട്രോ ദിനാചരണത്തിന്റെ ഭാഗമായി വിപുലവും വൈവിധ്യമാര്‍ന്നതുമായ ആഘോഷ പരിപാടികള്‍ വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിക്കും.
