മഴ മാറിയ സാഹചര്യത്തില്‍ ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ചില റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ചില റോഡുകളുടേത് അതിദ്രുതം പുരോഗമിക്കുകയാണ്.

എംജി റോഡില്‍ മാധവഫാര്‍മസി ജംഗ്ഷന്‍ മുതല്‍ ഗ്രൗണ്ട് സിഗ്നല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. വൈറ്റില ഹബ്ബിന്റെ മുന്‍വശത്തുള്ള റോഡിന്റെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായിരിക്കുകയാണ്. ഗോശ്രീ റോഡിന്റെ അറ്റകുറ്റപ്പണികള്‍ 20 ന് തുടങ്ങും. ഇടപ്പള്ളി- മുവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോലഞ്ചേരി-പട്ടിമറ്റം റോഡ്, വാഴക്കുളം-കോതമംഗലം റോഡ്, മുവാറ്റുപുഴയിലെ ആരക്കുഴ-മുഴി റോഡ് എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്.