ബില്‍ഡിംഗ് സെസ് കുടിശ്ശിക പിരിച്ചെടുക്കുന്നതിന് തൊഴില്‍ വകുപ്പ് മുഖേന ബില്‍ഡിംഗ് സെസ് അദാലത്ത് നടത്തും. അദാലത്തില്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണമായും വാണിജ്യ കെട്ടിടങ്ങള്‍ക്ക് പലിശയുടെ 50% ഇളവ് അനുവദിച്ചു പൂര്‍ണമായി സെസ്സ് അടയ്ക്കുന്നതിനുള്ള സൗകര്യം കെട്ടിട ഉടമകള്‍ക്ക് ലഭിക്കും. 1996 ലെ ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ആക്ട് പ്രകാരം റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത ഫയലുകളിലും ഇളവ് ലഭിക്കും. ഈ ആവശ്യത്തിന് 8547655309, 8547655293, 0491-2505584 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
