കയർ ഉൽപന്നങ്ങളുടെ ഡിസ്‌കൗണ്ട് സെയിൽ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷമായ “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷങ്ങളുടെ ഭാഗമായി വടക്കേ സ്റ്റാൻഡിലുള്ള കയർ ബോർഡ്‌ ഷോറൂമിൽ കയർ ഉൽപന്നങ്ങളുടെ ഡിസ്‌കൗണ്ട് സെയിൽ കയർ ബോർഡ്‌ മെമ്പർ പി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. കയർ എക്സ്പോർട്ട് മാർക്കറ്റിംഗ് സെക്ഷൻ ഓഫീസർ
വി എസ് പ്രകാശിനി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

കയർ ബോർഡ്‌ കണ്ണൂർ സബ് റീജിയണൽ ഓഫീസ് എക്സ്റ്റൻഷൻ സർവീസ് ഓഫീസർ ടി വി സാബു, സിബിച്ചൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബെൻസൺ ഫ്രാൻസിസ് ആദ്യ വിൽപന ഏറ്റുവാങ്ങി. ചടങ്ങിൽ കയർ ചട്ടിയിൽ നട്ട് വളർത്തിയ വൃക്ഷതൈകൾ വിതരണം ചെയ്തു. ഡിസംബർ 13 മുതൽ 31 വരെ 30% വരെ വിലക്കിഴിവ് ലഭ്യമാണ്.