ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ് കെ എൻ നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാഹുൽ യു ആർ അധ്യക്ഷത വഹിച്ചു. എൽ ജി ബി ടി ക്യു എ പ്ലസ് എന്ന ജെൻഡറുകളിൽ പെടുന്നവരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, അവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
കില ജെൻഡർ സ്കൂൾ ഓഫ് സെൽഫ് ഗവേണൻസ് കോ ഓഡിനേറ്റർ ഡോ അമൃത കെ പി എൻ, ട്രാൻസ്ജെൻഡർ പ്രതിനിധികളായ വിജയരാജമല്ലിക, പ്രവീൺ നാഥ്, ഹയാൻ രമേശ്, ദേവൂട്ടി ഷാജി, സോന എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ പ്രേംകുമാർ കെ ടി, കൺസൾട്ടന്റ് ഡി ആൻഡ് ഡി ഡാനി പ്രിയൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സോണിയ ജോണി, ജില്ലാ ആശാ കോ ഓഡിനേറ്റർ മിനി എം യു തുടങ്ങിയവർ പങ്കെടുത്തു.