ഡിസംബര്‍ 18 ന് ജില്ലയില്‍ ബൂത്ത്തല ഉദ്യോഗസ്ഥരുടെ യോഗം ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി സൂര്യനാരായണന്‍, തഹസില്‍ദാര്‍മാരായ മണിരാജ്, പി ജെ ആന്റോ,. എ വി രാജന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം കുഞ്ഞമ്പു നമ്പ്യാര്‍, മനുലാല്‍ മേലത്ത്, വിപിന്‍ ദാസ്, ബിജു ഉണ്ണിത്താന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.