നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഗണിതശാസ്ത്ര അദ്ധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരം ബിരുദം, നെറ്റ്/ പി.എച്ച്.ഡി/ എംഫില്‍ തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.