കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ്.) നേടിയ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകി. നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർ വി.എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു.
അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർമാരായ കെ.വനജകുമാരി, കെ.എസ്.അബ്ദുൽ സലീം, പി.ഡി. ഫിലിപ്പ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച്. നജീബ്, ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ ജി. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.കെ. ദുർഗാദാസ്, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് കെ.ഗീതമ്മ എന്നിവർ സംസാരിച്ചു.
ഡോക്ടറേറ്റ് നേടിയ ഡി.ഡി.സി. പി.കെ. അനൂപും കെ.എ.എസ്. നേടിയവർക്കായി എ.ഡി.സി. ഇ.ടി. രാകേഷും മറുപടി പ്രസംഗം നടത്തി. ഗ്രാമവികസന കമ്മീഷണറേറ്റ്, തൊഴിലുറപ്പ് മിഷൻ, സംസ്ഥാന ശുചിത്വമിഷൻ, കെ.എസ്.ആർ.ഡി.എ. തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.