കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇലക്‌ട്രോണിക്സ് വകുപ്പില്‍ സോണിയുടെ ധനസഹായത്തോടെ ഡോ. എം.എച്ച്് സുപ്രിയ നടപ്പാക്കുന്ന പ്രോജക്ടില്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍ക്കാലിക തസ്തികയിലേക്കു യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. എംബഡഡ് സിസ്റ്റം, മെഷീന്‍ ലേണിങ്ങ് എന്നിവയിലുള്ള പരിജ്ഞാനം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയോടൊപ്പം വിഷയത്തെ സംബന്ധിക്കുന്ന ഒരു കുറിപ്പ്് സഹിതം doe_research@cusat.ac.in എന്ന ഇ- മെയില്‍ വിലാസത്തിലേക്ക് ഈ മാസം 30നകം അയക്കണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എഴുത്തു പരീക്ഷ/ ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തും.