വ്യവസായ പ്രദര്‍ശന മേള 30 മുതല്‍ ജനുവരി 2 വരെ;
എസ്.സി/എസ്.ടി, വനിത, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘വ്യവസായ പ്രദര്‍ശന മേള 2021-22’ ഡിസംബര്‍ 30, 31, ജനുവരി 1, 2 തീയതികളില്‍ പള്ളത്ത് രാമന്‍ ഗ്രൗണ്ടില്‍ നടത്തും. 40 സ്റ്റാളുകളാണു മേളയില്‍ ഒരുക്കിയിരിക്കുന്നത്. സംരംഭകര്‍ക്കു സൗജന്യമായാണ് സ്റ്റാളുകള്‍ അനുവദിക്കുന്നത്.
മേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള സംരംഭകര്‍ തങ്ങളുടെ പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം താലൂക്ക് വ്യവസായ ഓഫീസുകളിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഈ മാസം 28നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2421432, 2421461, 2421360, 97444 90573, 94473 76274 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.