ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് പുതിയതായി അംഗത്വമെടുക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കി അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കുടുശ്ശിക അടച്ച് അംഗത്വം പുര്‍സ്ഥാപിക്കുന്നതിനും അവസരമൊരുക്കി 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് വരെ ജില്ലയില്‍ അദാലത്ത് നടക്കും. കാസര്‍കോട് (9496129992), കാഞ്ഞങ്ങാട് (9048026488),നീലേശ്വരം (9778074704), ചെറുവത്തൂര്‍ (9446862888), ഭീമനടി ( 9496144272), കുറ്റിക്കോല്‍ (9544630997) എന്നീ ഓഫീസുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതലാണ് അദാലത്ത് നടക്കുക.