നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ പ്രചാരണാർഥം വിവിധ മാധ്യമങ്ങളിലൂടെ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനായി ഐ.പി.ആർ.ഡി പാനലിലുള്ള പരസ്യഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യ പത്രങ്ങൾ ജനുവരി 10ന് മൂന്നു മണിക്കുള്ളിൽ സി.ഇ.ഒ നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാത്തിൽ ലഭിക്കണം. വിശദാംശങ്ങൾ www.norkaroots.org, www.prd.kerala.gov.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്. തൈക്കാട് നോർക്ക സെന്ററിലും സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആർ.ഡി നോട്ടീസ് ബോർഡിലും വിശദാംശങ്ങൾ ലഭ്യമാണ്.
