മാഞ്ഞാലിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അടുവാശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽ നിന്ന്‌ അടുവാശേരി, തടിക്കകടവ്, മാളിയംപീടിക, തിരുവാലൂർ,പാനായിക്കുള, എടയാർ വഴിയും ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു. മന്ത്രി പി.രാജീവിൻ്റെ അഭ്യർഥനയെ തുടർന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന വെളിയത്തുനാട്, പന്തിരിക്കൽ, കണക്കൻകടവ്, വരാപ്പുഴ എന്നീ സർവീസ് ഈ മാസം തന്നെ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു.