ബസ് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയാൽ തിരുവനന്തപുരം മാതൃകയിൽ സിറ്റി സർക്കുലർ ബസ് എറണാകുളം ജില്ലയിൽ കളമശേരി കേന്ദ്രമാക്കി ആരംഭിക്കാൽ തയ്യാറാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. എച്ച് എം ടി ജംഗ്ഷൻ-മെഡിക്കൽ കോളജ് കെഎസ്ആർടിസി ഷട്ടിൽ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. രാജീവിൻ്റെ അഭ്യർഥനയെ തുടർന്നാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

ബസ് പാർക്ക് ചെയ്യാൻ നഗരസഭ സൗകര്യമൊരുക്കിയാൽ കളമശേരി കേന്ദ്രമാക്കി സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെ എസ് ആർ ടി സി തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസുകളാകും ഉപയോഗിക്കുക തിരുവനന്തപുരത്ത് ഇതിന് ആവേശകരമായ സ്വീകരണമാണ് ജന ങ്ങളിൽ നിന്ന് ലഭിക്കുന്നത്. 10 മിനിട്ടിനിടയിലാണ് സർവീസുകൾ നടത്തുന്നത്. ക്ലോക്ക് വൈസ് – ആൻ്റി ക്ലോക്ക് വൈസായി നടത്തുന്ന സർവീസ് ഇട റോഡുകളിലൂടെയാണ് കടന്നു പോകുന്നത്. 82 ബസുകൾ 7 സർക്കുലറുകളിലാണ് സർവീസ് നടത്തുന്നത്. 50 രൂപയുടെ ഒരു ഗുഡ് ഡേ ടിക്കറ്റ് എടുത്താൽ 24 മണിക്കൂർ സമയം സിറ്റി സർക്കുലറിൽ യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു.