കാക്കനാട്: എറണാകുളം ജില്ലയിൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ റവന്യൂ റിക്കവറി ആയ കേസുകളിൽ ഇളവുകൾ നൽകുന്നതിനായി ബാങ്കുകൾ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെയാണ് അദാലത്ത് നടക്കുക. വായ്പാതുക ഇളവുകൾ നൽകി തിരിച്ചടക്കാൻ അവസരം നൽകുന്നതോടൊപ്പം വായ്പ കുടിശ്ശിക പൂർണ്ണമായും അടച്ചു തീർക്കുന്നവർക്ക് മുതലിലും പലിശയിനത്തിലും പരമാവധി ഇളവുകൾ ലഭിക്കുമെന്നും റവന്യൂ റിക്കവറി വിഭാഗം ഡപ്യൂട്ടി കളക്ടർ അറിയിച്ചു.
അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളും താലൂക്കുകളും
ജനുവരി 20 – പറവൂർ താലൂക്ക് – പറവൂർ സെൻറ് തോമസ് യാക്കോബൈറ്റ് പാരിഷ് ഹാൾ , കൊച്ചി താലൂക്ക് -ഇ കെ നാരായണൻ സ്ക്വയർ പള്ളുരുത്തി
ജനുവരി 21 – കൊച്ചി താലൂക്ക് നായരമ്പലം മംഗല്യ ഓഡിറ്റോറിയം
ജനുവരി 24 – കണയന്നൂർ താലൂക്ക് ഉദയംപേരൂർ പഞ്ചായത്ത് ഹാൾ, കുന്നത്തുനാട് താലൂക്ക് – പെരുമ്പാവൂർ ഇ.എം.എസ് മിനി ഓഡിറ്റോറിയം.
ജനുവരി 25 കണയന്നൂർ താലൂക്ക് – എളംകുളം വില്ലേജ് ഓഫീസ് ഹാൾ
ജനുവരി 27 – മൂവാറ്റുപുഴ താലൂക്ക് – മൂവാറ്റുപുഴ താലൂക്ക് ഓഫീസ് ഹാൾ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാൾ,
കോതമംഗലം താലൂക്ക് – മിനി സിവിൽ സ്റ്റേഷൻ കോതമംഗലം
ജനുവരി 28 – ആലുവ താലൂക്ക് -താലൂക്ക് അനക്സ് ഹാൾ, ആലുവ.