സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കണ്ണൂർ ജില്ലയിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. 13, 14 തീയതികളിലാണ് ഓൺലൈൻ സിറ്റിംഗ്. സിറ്റിംഗ് രാവിലെ 10ന് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് എത്തണം.