തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തുന്ന ഫൈബർ റീ ഇൻ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷിച്ചവരുടെ അഡ്മിഷൻ 14ന് രാവിലെ 10ന് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കും.  അപേക്ഷിച്ചവർ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഐ.റ്റി.എ സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ പോളിടെക്‌നിക്കിൽ ഹാജരാക്കണം.   2,600 രൂപയാണ് ഫീസ് (ആനുകൂല്യ വിഭാഗങ്ങൾക്ക് ഫീസിളവ് ഉണ്ടായിരിക്കും).  ഫോൺ: 0471-2360391.