പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ രണ്ടാം ഘട്ടം ആദ്യ ഗഡു വിതരണം ചെയ്തു
കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരള ജനത ഏറ്റെടുത്തുവെന്ന് പട്ടിക ജാതി- വര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍. അഴിമതി മുക്തമായ മത നിരപേക്ഷ സമഗ്ര വികസനം സാധ്യമാക്കുന്ന നവകേരളം സൃഷ്ടിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് നവ കേരളം മിഷന്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.പുതുക്കോട് ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായികുന്നു മന്ത്രി എ.കെ. ബാലന്‍. നിലവിലെ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബഡ്ജറ്റിനപ്പുറമുള്ള സാമ്പത്തിക ശ്രോതസുകള്‍ ആവശ്യമാണ്. ഇതിനായാണ് കേരള സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തി കിഫ്ബിയ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവും മുമ്പ് 50,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ഇപ്പോള്‍ തന്നെ 24,000 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതിയുടെ ഗുണഭോക്താകളായി പഞ്ചായത്ത് തെരഞ്ഞെടുത്ത 233 പേരില്‍ 101 പേര്‍ക്ക് ആദ്യ ഗഡു കൈമാറി. 40,000 രൂപയാണ് ആദ്യ ഗഡുവായി നല്‍കിയത്്. 2018-19 വര്‍ഷത്തില്‍ 59,35,600 രൂപ പഞ്ചായത്ത് ലൈഫ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്്. എസ്.സി വിഭാഗത്തിനായി 32ലക്ഷവും ജനറല്‍ വിഭാഗത്തിന് 27,35,600 രൂപയുമാണ് മാറ്റിവച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ 11 ലക്ഷം രൂപയും പദ്ധതിയ്ക്കായി ലഭിക്കും. അര്‍ഹത പട്ടികയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 62 പേരെ ഡിഫര്‍ ചെയ്തിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കിയുള്ള അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ ഭാഗമായി തുക നല്‍കുമെന്ന് പഞ്ചായത്ത് പ്രസഡിന്റ് പി.എ. ഇസ്മയില്‍ പറഞ്ഞു. പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഇസ്മയില്‍ അധ്യക്ഷനായ പരിപാടിയില്‍ പഞ്ചായത്തിലെ എസ്.എസ.്എല്‍.സി, പ്ലസ് ടു വിജയികളെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അനുമോദിച്ചു. ആശ്രയ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മാണത്തിന്റെ ആദ്യ ഗഡു വിതരണം ജില്ലാ പഞ്ചായത്ത് അംഗം മീനാ കുമാരി നിര്‍വഹിച്ചു. പുതുക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം. സക്കീര്‍ ഹുസൈന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.