തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരകള്‍ക്ക് ജില്ലാ നിയമസേവന അതോറ്റി നിയമ സഹായം ചെയ്യും. ഇരകള്‍ക്ക് താത്കാലിക വിക്ടിം കോമ്പന്‍സേഷന്‍ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റു നിയമ സഹായങ്ങള്‍ക്കും ലീഗല്‍ സര്‍വീസസ് അതോറിറ്റി അഭിഭാഷകരെ നിയമിക്കും.പീഡനത്തിനിരയായ പെണ്‍കുട്ടികളെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.
