സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്കുള്ള 2021 – 2022 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിംഗ് പ്രവേശനത്തിനായുള്ള സ്പെഷ്യൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ www.lbscentre.kerala.gov.in   എന്ന വെബ്സൈറ്റിൽ ലിസ്റ്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെൻറ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പേയ്മെൻറ് സ്ലിപ് പ്രിൻറ്‌ എടുത്ത് ഫെഡറൽ ബാങ്കിൻറെ ഏതെങ്കിലും ശാഖകൾ വഴിയോ അല്ലെങ്കിൽ ഓൺലൈനായോ ഫെബ്രുവരി 7 നകം ഫീസടച്ചു അലോട്ട്മെൻറ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.