പത്തനംതിട്ട ജില്ലയില്‍ പട്ടികജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കും. ബിരുദവും, ബി.എഡും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെയായിരിക്കും. താത്പര്യമുള്ളവര്‍ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 11 ന് രാവിലെ 11ന് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തിച്ചേരണം. ഫോണ്‍ 0468 2322712.