കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ബാലശാസ്ത്രകോൺഗ്രസ്സ് 12 ന് രാവിലെ 10 മുതൽ ഒരു മണിവരെ നടക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് വിജയിച്ച കുട്ടികളുടെ പ്രോജക്ട് അവതരണമാണ് നടക്കുക.
ഈ വർഷത്തെ കേരള ശാസ്ത്രകോൺഗ്രസ്സിൽ പങ്കെടക്കുന്ന 614 ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനും വേദിയൊരുക്കിയിട്ടുണ്ട്. 12 നാണ് സംവാദം.
ഭിന്നശേഷിയുള്ള കുട്ടികൾക്കിടയിൽ ശാസ്താഭിരുചി വളർത്താനുള്ള ‘സയൻഷ്യ’ എന്ന പദ്ധതിയുടെ കീഴിൽ പരിശീലനം നേടിയവരുടെ പോസ്റ്റർ പ്രദർശനവും ശാസ്ത്ര കോൺഗ്രസ്സിനോടനുബന്ധിച്ചു നടത്തും . മാജിക് പ്ലാനെറ്റിലെ ഡിഫറന്റ് ആർട്‌സ് സെന്ററിൽ പരിശീലനം നേടിയ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്ര പ്രൊജെക്ടുകളാണ് പോസ്റ്ററുകളുടെ രൂപത്തിൽ അവതരിപ്പിക്കുക.