കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി./എസ്.ടി) പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 23ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൈക്കാട് സംഗീത കോളജിനു പുറകുവശത്തുള്ള നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി/ എസ്.ടിയിൽ വച്ചാണു പരിപാടി. ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ 70 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള.

12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/PvGjd3XrGsYpITiJ7 എന്ന ലിങ്കിൽ രജിസ്റ്റർചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2332113, 8304009409.