അഞ്ചു പുതിയ ക്ലാസ്മുറികള്‍, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍… കെട്ടിലും മട്ടിലും മാറ്റങ്ങളുമായി കുമ്പളങ്ങി ജി.യു.പി സ്‌കൂളും ഇനി മികവിന്റെ കേന്ദ്രമാകും. വ്യാഴാഴ്ച രാവിലെ 11.30 ന് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയിട്ടുള്ളത്.
ഹൈടെക്ക് ക്ലാസ് മുറികളായി മാറ്റാവുന്ന തരത്തിലാണു കെട്ടിട നിര്‍മാണം. പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ 245 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കലാ കായിക പരീശീലനമുള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നു. വാദ്യോപകരണങ്ങളിലും കായിക മേഖലയിലും വിദ്യാര്‍ത്ഥികള്‍ക്കു പ്രത്യേക പരിശീലനവും നല്‍കി വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായാണു സ്‌കൂളിന്റെ നവീകരണം നടത്തിയത്.