കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച്.എച്ച്.എസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അനുബന്ധ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.സ്‌കൂള്‍ തല പരിപാടികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ആധുനിക സംവിധാനങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്നും 5.50 കോടി രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച അനുബന്ധ കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണുള്ളത്.ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി.