സ്‌കോള്‍-കേരള മുഖേന 2021-23 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.

സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യൂസര്‍ നെയിം,പാസ്വേഡ് ഉപയോഗിച്ച് http://www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠന ക്രേന്ദ്രങ്ങള്‍ മുഖേന അറിയാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.