ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്),  ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 21നും 35നും ഇടയിൽ പ്രായമായ ബിരുദധാരികളായ വനിതകൾക്കാണ് പ്രവേശനം. പ്രായോഗിക പരിശീലനം ഉൾപ്പെടെ 9 മാസമാണ് കോഴ്‌സ് ദൈർഘ്യം. അപേക്ഷ ഫോം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും www.safkerala.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും  അവസാന തിയതി ഫെബ്രുവരി 21. കൂടുതൽ വിവരങ്ങൾക്ക് 9847907161, 7560916058