ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി 16 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അതില്‍ പറയുന്നകാര്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാം.

ഹാജരാകുവാന്‍ ഉദ്ദേശിക്കുന്നവര്‍ 0484-2993148 എന്ന ഫോണ്‍ നമ്പരില്‍ കമ്മീഷന്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം.