കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തില്‍ ആരംഭിച്ച കണിവെള്ളരി കൃഷി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. ഞാറ്റുവേല കലണ്ടര്‍ പ്രകാരം ‘ഉച്ചാലില്‍ ഉച്ചയ്ക്ക് വെള്ളരി നട്ടാല്‍ വിഷുവിന് വെള്ളരി പറിക്കാം’ എന്ന പഴഞ്ചൊല്ല് അടിസ്ഥാനമാക്കിയാണ് ഇവിടെ കൃഷി നടത്തുന്നത്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍, എ.എസ് അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ബ്ലോക്ക് പഞ്ചായത്തംഗം ആന്റണി കോട്ടയ്ക്കല്‍, മറ്റ് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.