തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോള്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ മേല്‍നോട്ടത്തിലായിരുന്നു മോക് പോള്‍. നാല് യന്ത്രങ്ങളില്‍ 1200 വോട്ടുകളും എട്ട് യന്ത്രങ്ങളില്‍ ആയിരം വോട്ടും 500 വോട്ടുകളും ചെയ്താണ് മോക് പോള്‍ പൂര്‍ത്തിയാക്കിയത്. തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദുവും സന്നിഹിതയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. പരീത്, കോണ്‍ഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നാഷാദ് പല്ലച്ചി, ബി.ജെ.പി പ്രതിനിധി കെ.എന്‍. സജീവന്‍, ഐയുഎംഎല്‍ പ്രതിനിധി പി.എം. യൂസഫ്, കേരള കോണ്‍ഗ്രസ് പ്രതിനിധി സാബു ഞാറപ്പിള്ളി, എന്‍.സി.പി പ്രതിനിധി ഇന്ദ്ര കുമാര്‍, തൃണമൂണ്‍ കോണ്‍ഗ്രസ് പ്രതിനിധി ബിജു ജോയ് എന്നിവര്‍ മോക് പോളില്‍ പങ്കെടുത്തു.