വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍(അറബിക്)യു.പി.എസ്(കാറ്റഗറി നമ്പര്‍.532/13) തസ്തികയ്ക്കായി 2018 ഡിസംബര്‍ 14 ന് നിലവില്‍ വന്ന 909/2018/SSII നമ്പര്‍ റാങ്ക് പട്ടിക 2021 ഡിസംബര്‍ 14 പൂര്‍വാഹ്നം മുതല്‍ പ്രാബല്യത്തിലാകും വിധം 2021 ഡിസംബര്‍ 13 അര്‍ദ്ധ രാത്രി മുതല്‍ റദ്ദ് ചെയ്തതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. 2021 ഡിസംബര്‍ 13 ന് നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്.