ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ 'കോട്പ' എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ…

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലം മാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപ്പര്യമുള്ള അധ്യാപകർക്കായി…

പ്രീപ്രൈമറി സ്‌കൂളുകൾ അടിമുടി നവീകരിച്ചുകൊണ്ടു ജില്ലയിൽ നടപ്പാക്കുന്നതു സമഗ്രമാറ്റം. ജില്ലയിൽ 4.65 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു മാതൃകാ പ്രീപ്രൈമറി സ്‌കൂളുകളുടെ നിർമാണത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളിലാണ് നിർമാണപ്രവർത്തനങ്ങൾ…

തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ശില്പശാല നടന്നു. ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അടുത്ത…

കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളിൽ നിന്ന് കലോത്സവത്തിന് എത്തുന്നവർക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിർദേശങ്ങളും മറ്റ് വിവരങ്ങളും നൽകി കലോത്സവ നഗരിയിൽ…

പത്തര ലക്ഷം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ ധാരയിലെത്തി പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.…

സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിവിധ പദ്ധതികളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സമഗ്ര ഗോത്രവിദ്യാഭ്യാസ പുരോഗതിക്ക് മുന്‍ഗണന നല്‍കും- മന്ത്രി വി. ശിവന്‍കുട്ടി ഗോത്രമേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി…

പ്രാദേശിക കാലാവസ്ഥാമാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മേപ്പയ്യൂരിൽ ഇനി വിദ്യാർത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ…

മാർച്ച് 23ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.