കരട് സമ്മതിദായക പട്ടിക സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്നതോടെ 2019 ജനുവരി ഒന്നിനോ 2019 നോ അതിനുമുന്‍പോ പതിനെട്ടു വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്മാര്‍ക്കും സമ്മദിദായക പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും നടപടി ആരംഭിക്കും. അവകാശങ്ങള്‍/എതിര്‍പ്പുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31 വരെ സ്വീകരിക്കുകയും. നവംബര്‍ 30ന് മുമ്പ് തീര്‍പ്പാക്കുകയും ചെയ്യും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
സമ്മതിദായക പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച കാര്യങ്ങള്‍ ഇന്ന് (ജൂലൈ 31) രാവിലെ 11 ന് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ ചേമ്പറില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളോടും വിശദമാക്കും.
