പുതുതായി നിര്‍മ്മിച്ച താഴെ മൊട്ടയംകൊച്ചി – ഒറോട്ടിക്കാനം – മൊട്ടയംകൊച്ചി കോളനി റോഡ് പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ എം.പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.