വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പെന്‍സില്‍കുന്ന് -ആനച്ചിറപാടം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 8 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച റോഡ് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാര്‍ഡ് മെമ്പര്‍ ഷജി ബെസി, ദീപ ഷാജു, എം.എസ് ബെന്നി, കെ.എം സെയ്ത്, ബേസില്‍ യോഹന്നാന്‍, പി.എസ് നജീബ്, പി.എ യൂസഫ്, കെ.ജി കുര്യാക്കോസ്, എ.കെ കാദിര്‍കുട്ടി എന്നിവര്‍ സംസാരിച്ചു.